പുല്ല് വർഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ് മുത്തങ്ങ. ഇംഗ്ലീഷിൽ Nut grass,Coco grass. മുത്തങ്ങ കോര എന്നും അറിയപ്പെടുന്നു. ശാസ്ത്രീയനാമം ; Cyperus rotundus (linn) (പെരുംകോര) Cyperus tuberosus (Roth) (ചെറുകോര). ചെരുകോരക്ക് കിഴങ്ങ് ഉണ്ടാകുന്നു. ഈ കിഴങ്ങാണ് ഔഷധങ്ങളിൽ ചേർക്കുന്നത്. പെരുംകോരക്ക് കിഴങ്ങ് ഉണ്ടാകാറില്ല. പെരുംകോരകൊണ്ട് നെയ്യുന്ന പായയാണ് കോരപ്പായ് അഥവാ പുൽപായ് എന്നറിയപ്പെടുന്നത്. മുത്തങ്ങ എന്ന വയനാട്ടിലെ സ്ഥലനാമത്തിനു കാരണവും ഈ ചെടികളുടെ അനിയന്ത്രിതമായ വളർച്ചയാണ്. Cyperaceae സസ്യകുടുംബത്തിൽ Cyperus rotundus എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന മുത്തങ്ങ ഹിന്ദിയിൽ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു. സംസ്കൃതത്തിലെ മുസ്ത എന്ന പേരിൽ നിന്നുമാണ് മുത്തങ്ങ എന്നപേര് ഉണ്ടായത് എന്ന് കരുതുന്നു. 36 ഇനം മുത്തങ്ങയെപ്പറ്റി പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഗ്യാംബെൽ വിവരിച്ചിട്ടുണ്ട്.
പനി എന്ന അസുഖത്തിന് മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ അതിസാരം, ഗുൽമം, ഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച്സ്തനങ്ങളിൽ പുരട്ടിയാൽ പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന് അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും,കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്. ഉദരസംബന്ധമായ അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേർത്ത് അരച്ച് അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്.
0 $type={blogger}:
Post a Comment